AlappuzhaLatest NewsKeralaNattuvarthaNews

പച്ചരി ബിജുവിന് രണ്ടു പൂച്ചകൾ ഉണ്ടായിരുന്നു, ഒന്നുമറിയാത്ത രണ്ടു പൂച്ചകൾ: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

ആലപ്പുഴയിൽ പാർട്ടിയിലെ ചോർച്ച കവിതപ്പൂച്ച അറിഞ്ഞില്ല

തിരുവനന്തപുരം : സോഷ്യൽ മീഡിയയിൽ സജീവമാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ വീഴ്ച വരുത്തിയ സംഭവത്തിൽ സിപിഎം നേതൃത്വം ജി സുധാകാരനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഇതിൽ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. സുധാകരന്റെ പൂച്ച എന്ന കവിതയുമായി ചേർത്തുവച്ചാണ് ശ്രീജിത്തിന്റെ പരിഹാസം.

read also: കേരളം ഭരിക്കുന്നത് എൽഡിഎഫ് സർക്കാരല്ല, ഡിഎംകെയുടെ പെയ്ഡ് സർക്കാരാണ്: സന്ദീപ് വാര്യർ

‘കഥ: രണ്ടു പൂച്ചകൾ.. പച്ചരി ബിജുവിന് രണ്ടു പൂച്ചകൾ ഉണ്ടായിരുന്നു. ഒന്നുമറിയാത്ത രണ്ടു പൂച്ചകൾ—ആലപ്പുഴയിലും ഇടുക്കിയിലും. ആലപ്പുഴയിൽ പാർട്ടിയിലെ ചോർച്ച കവിതപ്പൂച്ച അറിഞ്ഞില്ല. ഇടുക്കിയിൽ മരങ്ങളുടെ ചോർച്ച വികാരജീവിയായ പൂച്ചക്കുട്ടിയും അറിഞ്ഞില്ല. ശിഷ്ടകാലം പൂച്ചകൾക്ക് കവിതകൾ എഴുതാം. കഴുതകളുടെ ചൈതന്യം അളക്കാം. പൂജാരിമാരുടെ വസ്ത്ര പരിശോധന നടത്താം. പൂതനാമോക്ഷം കെട്ടി ആടാം. ഫോണിൽ സൊള്ളാം. ഹയ് ഹയ്!
കഥ കഴിഞ്ഞു (പൂച്ചകളുടെ).’ -ശ്രീജിത്ത് സമൂഹമാധ്യമത്തിൽ കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button