കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൃഥ്വിരാജിന്റെ സിനിമാ ഷൂട്ടിങ് സെറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ തമ്മിലടി. ഷൂട്ടിങ്ങിനിടെ വഴിതടയുന്നു എന്നാരോപിച്ച് പൊന്‍കുന്നത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനിടെ കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പ്രതിരോധിക്കാനായി എത്തിയതോടെ സംഘര്‍ഷമുണ്ടാകുകയും തമ്മിലടി നടക്കുകയുമായിരുന്നു.
ദേശീയപാതയിൽ കോൺഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ നടൻ ജോജു ജോർജ് പ്രതികരിച്ചതിന് തുടര്‍ച്ചയായാണ് കാഞ്ഞിരപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പൃഥ്വിരാജ് നായകനായ ‘കടുവ’ സിനിമയുടെ ഷൂട്ടിങ്ങിനായി റോഡ് തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് ജോജു ജോര്‍ജിനെതിരായ മുദ്രാവാക്യം മുഴക്കി പൊന്‍കുന്നം ഭാഗത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തുകയായിരുന്നു.
‘ഇതെന്താ പഞ്ചായത്ത് കിണറാണോ?’ സാധികയുടെ ചിത്രത്തിന് മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ആരാധകര്‍
റോഡ് റോഡ് തടസ്സപ്പെടുത്തുന്ന സിനിമാ ഷൂട്ടിങ്ങുകള്‍ തടയും എന്നുള്ള യൂത്ത് കോണ്‍ഗ്രസ് നിലപാടിന്റെ ഭാഗമായായിരുന്നു മാര്‍ച്ച്. പൊന്‍കുന്നത്ത് നിന്നുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇത് സംഘര്‍ഷത്തിൽ കലാശിക്കുകയായിരുന്നു. സ്ഥലത്ത് പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
അതേസമയം, റോഡ് തടസ്സപ്പെടുത്തിയാണ് ഷൂട്ടിങ് നടക്കുന്നത് എന്ന തെറ്റിദ്ധാരണയിലാണ് പ്രവര്‍ത്തകരെത്തിയതെന്നും സ്ഥലത്ത് യാതൊരുവിധ സംഘര്‍ഷമുണ്ടായില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
Post Your Comments