Latest NewsIndiaNews

അതിവേഗം ബഹുദൂരം: തിരഞ്ഞെടുപ്പ് നേരിടാന്‍ പടയൊരുക്കവുമായി ബിജെപി

വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ അതത് സംസ്ഥാനസമിതി ഓഫീസുകളില്‍നിന്ന് ഓണ്‍ലൈനായി പങ്കെടുക്കും.

ന്യൂഡല്‍ഹി: അഞ്ചുസംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍, ഉപതിരഞ്ഞെടുപ്പുഫലം, കോവിഡ് പ്രതിരോധനടപടികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചർച്ച ചെയ്യാൻ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. വൈകീട്ട് സമാപനസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടുവര്‍ഷമായി നിര്‍വാഹകസമിതിയോഗം ചേര്‍ന്നിരുന്നില്ല.ഓണ്‍ലൈനിലും നേരിട്ടുമായാണ് യോഗം. ഉത്തര്‍പ്രദേശില്‍ യോഗം ചേരാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഡല്‍ഹിയില്‍ മതിയെന്ന് കഴിഞ്ഞമാസം ചേര്‍ന്ന ദേശീയ ഭാരവാഹികളുടെ യോഗം നിശ്ചയിക്കുകയായിരുന്നു.

കോവിഡ് വാക്സിനേഷന്‍ 100 കോടി കടന്നതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്ന പ്രമേയം പാസാക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ പങ്കെടുക്കും. പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളും ദേശീയ ഭാരവാഹികളും ഡല്‍ഹിയുടെ സമീപപ്രദേശങ്ങളില്‍നിന്നുള്ള നിര്‍വാഹകസമിതി അംഗങ്ങളും നേരിട്ട് പങ്കെടുക്കും.

Read Also: ആര്‍.എസ്.എസിന്‍റെ ഹിന്ദുരാഷ്ട്രവാദം ബി.ജെ.പി മാനിഫെസ്റ്റോയില്‍ ഇല്ല: മതേതരത്വം ഇന്ത്യയുടെ ആത്മാവാണെന്ന് കത്തോലിക്ക ബാവ

വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ അതത് സംസ്ഥാനസമിതി ഓഫീസുകളില്‍നിന്ന് ഓണ്‍ലൈനായി പങ്കെടുക്കും. നിര്‍വാഹകസമിതി പുനഃസംഘടിപ്പിച്ചശേഷം ചേരുന്ന ആദ്യയോഗത്തില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനമാണ് പ്രധാന അജന്‍ഡ. പ്രചാരണപരിപാടികള്‍, പാര്‍ട്ടിക്കെതിരേയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍, കര്‍ഷകസമരത്തിന്റെ സ്വാധീനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button