കൊല്ലം : കുലശേഖരപുരത്തെ വയോധിക തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കുലശേഖരപുരം സ്വദേശിനി നളിനാക്ഷിയുടെ (86) മരണമാണ് കൊലപാതകമെന്ന് ഒരാഴ്ചയ്ക്കുള്ളിൽ പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തിൽ നളിനാക്ഷിയുടെ മരുമകൾ രാധാമണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 29 നാണ് വീട്ടിനുള്ളിൽ നളിനാക്ഷിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആദ്യ ഘട്ടത്തിൽ നളിനാക്ഷിയുടേത് ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ നാട്ടുകാരിൽ ചിലർ സംശയമുന്നയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയിൽ മുറിവേറ്റിരുന്നുവെന്ന സ്ഥിരീകരണവുമുണ്ടായി. ഇതേത്തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തി. ഒടുവിലാണ് മരുകൾ കൊലപാതകം നടത്തിയെന്ന സ്ഥിരീകരണത്തിലേക്ക് പൊലീസ് എത്തിയത്.
Read Also : കൊങ്കണ്‍ റെയില്‍വേ: 139 അപ്രന്റിസ്, നവംബര്‍ 22 വരെ അപേക്ഷിക്കാം
നളിനാക്ഷിയെ മരുമകൾ രാധാമണി തലയ്ക്കടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു
വെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments