PalakkadLatest NewsKeralaNattuvarthaNews

മുതിർന്ന നേതാക്കളെ പോലും വിറപ്പിച്ച് ഏഴാം ക്ലാസ്സുകാരന്റെ മുദ്രാവാക്യം വിളി, ഇഷ്ടം പിണറായി വിജയനെ: വൈറലായി വീഡിയോ

പാലക്കാട്‌: സിപിഎം പാലക്കാട് ചിറ്റിലഞ്ചേരി ലോക്കൽ സമ്മേളനത്തിലെ പതാകയുയർത്തലിന് ഏഴാം ക്ലാസ്സുകാരന്റെ മുദ്രാവാക്യം വിളി വൈറലാകുന്നു. ചിറ്റിലഞ്ചേരി സ്വദേശികളായ രമേശ് പ്രസീത ദമ്പതികളുടെ മകൻ തേജസ്‌ ആണ് മുദ്രാവാക്യം വിളിച്ച് പ്രവർത്തകരെ ആവേശം കൊള്ളിച്ചത്. ചിറ്റിലഞ്ചേരി ഇ കെ എൻ എ യു പി സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് തേജസ്‌.

Also Read:സയ്യിദ് മുഷ്താഖ് അലി ട്രോഫി: ഉത്തപ്പയും സഞ്ജുവും തിളങ്ങി, ബിഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം

നാട്ടിലെ മുതിർന്ന സി പി എം നേതാവായ മുത്തച്ഛൻ രാമകൃഷ്ണന്റെയും സഹകരണ ബാങ്ക് ജീവനക്കാരനായ അച്ഛൻ രമേശിന്റെയുമൊപ്പം പാർട്ടി പരിപാടികൾക്ക് പോയപ്പോൾ കേട്ട മുദ്രാവാക്യങ്ങളാണ് തേജസ്‌ പാർട്ടി സമ്മേളനത്തിൽ വിളിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തേജസിന്റെ പ്രിയപ്പെട്ട നേതാവ്. പഠനവും രാഷ്ട്രീയവും ഒന്നിച്ചു കൊണ്ടുപോകാനാണ് ഇഷ്ടമെന്നാണ് തേജസ്‌ എന്ന ഏഴ് വയസ്സുകാരൻ മാധ്യമങ്ങളോട് പറഞ്ഞത്.

പഠനത്തിൽ മികവ് പുലർത്തുന്ന തേജസ്‌ നല്ലൊരു ചിത്രകാരൻ കൂടിയാണ്. ലോക് ഡൗൺ കാലഘട്ടത്തിൽ അനേകം ചിത്രങ്ങളാണ് തേജസ്‌ വരച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ ഒരിക്കലെങ്കിലും നേരിൽ കാണണമെന്നാണ് തേജസിന്റെ ആഗ്രഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button