KeralaCinemaLatest NewsNewsEntertainment

തിയേറ്ററുകാർക്ക് സംസ്കാരമില്ല, മോഹൻലാലിനെ കുറിച്ച് എന്തൊക്കെ വൃത്തികേടുകളാണ് വിളിച്ച് പറയുന്നത്: പ്രിയദർശൻ

ഇതിന് മുമ്പ് കാലാപാനി എന്ന സിനിമയിറക്കി പൈസ നഷ്ടമായ ആളാണ് മോഹൻലാൽ

കൊച്ചി : മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഒടിടി റിലീസിന് വിട്ടു കൊടുക്കുമെന്ന് നിർമാതാവായ ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചതോടെ ചിത്രത്തെ കുറിച്ച് നിരവധി ചർച്ചകളാണ് നടക്കുന്നത്. ഇപ്പോഴിതാ സിനിമ ഓടിടിയിൽ റിലീസ് ചെയ്യുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘ഇങ്ങനെയൊരു സിനിമ മലയാള സിനിമയ്ക്ക് അഫോർഡ് ചെയ്യാൻ പറ്റാത്തതാണ്. നമ്മുടേത് ഒരു കൊച്ചു കേരളമല്ലേ. എങ്കിലും റിസ്‌ക് എടുത്തു. ഇതിന് മുമ്പ് കാലാപാനി എന്ന സിനിമയിറക്കി പൈസ നഷ്ടമായ ആളാണ് മോഹൻലാൽ. എന്നാൽ ഇത് നൂറു ശതമാനവും തീയേറ്ററിൽ റിലീസ് ചെയ്യണമെന്ന മോഹത്തോടെയാണ് മോഹൻലാലും ഞാനും തയ്യാറെടുത്തത്.റിസ്‌ക് എടുക്കുന്ന ഒരു മനുഷ്യനെ ഞാൻ കുത്തുപാളയെടുപ്പിക്കാൻ പാടില്ല അതായിരുന്നു തീരുമാനത്തിന് പിന്നിൽ’- പ്രിയദർശൻ പറഞ്ഞു.

Read Also  :  സയ്യിദ് മുഷ്താഖ് അലി ട്രോഫി: ഉത്തപ്പയും സഞ്ജുവും തിളങ്ങി, ബിഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം

എന്നാൽ, താൻ ഇപ്പോൾ ആന്റണിക്കൊപ്പമാണ് എന്നും പ്രിയദർശൻ പറഞ്ഞു. അതിന് പിന്നിൽ രണ്ട് മൂന്ന് കാരണങ്ങളുണ്ട്. കോവിഡിന് ശേഷം ഭയന്നിരിക്കുന്ന ആളുകളെ തീയേറ്ററുകളിലേക്ക് കൊണ്ടുവരാൻ പറ്റണം. അതിന് പറ്റിയ സിനിമയാണ് മരക്കാർ. അത് തീയേറ്ററുകാർക്ക് ഗുണം ചെയ്‌തേനെ. പക്ഷേ, പരസ്പരം സഹായിച്ചാലേ ഇത് പറ്റൂ. എന്നും പ്രിയദർശൻ പറഞ്ഞു. അതേസമയം, തീയേറ്ററുകാർക്ക് സംസ്‌കാരമില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിനെ കുറിച്ച് എന്തൊക്കെ വൃത്തികേടുകളാണ് പറയുന്നത്. എല്ലാവരുമല്ല ചിലർ. സംസാരിക്കുമ്പോൾ മിനിമം സംസ്കാരമൊക്കെ വേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button