KollamLatest NewsKeralaNattuvarthaNews

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളിൽ ‘ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ്’: പി എ മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളിൽ ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ഡിഎൽപിയിൽ തകർന്ന റോഡ് കരാറുകാരനെ കൊണ്ട് നിർമ്മിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തുവെന്ന് അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക്‌ പോസ്റ്റിലായിരുന്നു മന്ത്രിയുടെ പരാമർശം. പുനലൂർ മണ്ഡലത്തിലെ റോഡു പ്രവൃത്തിയിൽ നടന്ന പ്രശ്നങ്ങൾ രഹസ്യമായി അറിയിച്ച നല്ലമനസ്സുകളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

Also Read:ഏതോ ഒരു സ്ത്രീ ചെയ്തതിന് കോണ്‍ഗ്രസ് എന്ത് പിഴച്ചു: സിപിഎം സമരത്തിനെതിരായ സന്ധ്യയുടെ പ്രതിഷേധത്തെ പുശ്ചിച്ച് കെ സുധാകരൻ

‘കൊല്ലം ജില്ലയിലെ പുനലൂർ മണ്ഡലത്തിലെ റോഡു പ്രവൃത്തി 24-09-2021ൽ നേരിട്ട് സന്ദർശിച്ച് വിലയിരുത്തൽ നടത്തുകയുണ്ടായി. സന്ദർശനത്തിൽ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തുവാൻ ശുപാർശ നൽകിയ മലയോരഹൈവേയുടെ ഭാഗമായ പിറയ്ക്കൽ പാലത്തിനു സമീപമുള്ള പാർശ്വഭിത്തിയും റോഡും സന്ദർശിച്ചിരുന്നു.അഞ്ചൽ – പുനലൂർ മലയോരഹൈവേയുടെ ഭാഗമായി നിർമ്മിച്ച പാർശ്വ ഭിത്തി തകർന്നത് ഡിഫെക്ട് ലയബിലിറ്റി പീരിയഡിൽ ഉൾപ്പെടുന്നതാണോ എന്ന സംശയം ഉണ്ടാകുകയും ആയത് പരിശോധിക്കുവാൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. 2023 ഡിസംബർ മാസം വരെ DLP ഉള്ള മേൽ പാർശ്വഭിത്തി കരാറുകാരന്റെ ചെലവിൽ തന്നെ പുനർനിർമ്മിക്കേണ്ടതായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്’, മന്ത്രി ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക്‌ കുറിപ്പിന്റെ പൂർണ്ണരൂപം :

DLPയിൽ തകർന്ന റോഡ് കരാറുകാരനെ കൊണ്ട് നിർമ്മിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി

കൊല്ലം ജില്ലയിലെ പുനലൂർ മണ്ഡലത്തിലെ റോഡു പ്രവൃത്തി 24-09-2021ൽ നേരിട്ട് സന്ദർശിച്ച് വിലയിരുത്തൽ നടത്തുകയുണ്ടായി. സന്ദർശനത്തിൽ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തുവാൻ ശുപാർശ നൽകിയ മലയോരഹൈവേയുടെ ഭാഗമായ പിറയ്ക്കൽ പാലത്തിനു സമീപമുള്ള പാർശ്വഭിത്തിയും റോഡും സന്ദർശിച്ചിരുന്നു.അഞ്ചൽ – പുനലൂർ മലയോരഹൈവേയുടെ ഭാഗമായി നിർമ്മിച്ച പാർശ്വ ഭിത്തി തകർന്നത് Defect Liability Period (DLP)യിൽ ഉൾപ്പെടുന്നതാണോ എന്ന സംശയം ഉണ്ടാകുകയും ആയത് പരിശോധിക്കുവാൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. 2023 ഡിസംബർ മാസം വരെ DLP ഉള്ള മേൽ പാർശ്വഭിത്തി കരാറുകാരന്റെ ചെലവിൽ തന്നെ പുനർനിർമ്മിക്കേണ്ടതായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

DLP യിൽ തകർന്ന പാർശ്വഭിത്തി കരാറുകാരനെക്കൊണ്ട് പ്രവൃത്തി ചെയ്യിപ്പിക്കുവാൻ നടപടി സ്വീകരിക്കാത്തതിനും മേൽ പ്രവൃത്തി പിന്നീട് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തുവാൻ ശുപാർശ ചെയതതിനും കാരണക്കാരനായ അസിസ്റ്റൻറ്റ് എഞ്ചിനീയറെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു അച്ചടക്ക നടപടി കൈക്കൊള്ളുവാൻ ഉത്തരവ് നൽകിയിട്ടുണ്ട്. മേൽ വീഴ്ചകൾക്ക് കാരണക്കാരായ വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുവാനും നിർദ്ദേശം നൽകി.കൂടാതെ പാർശ്വഭിത്തിയും തകർന്ന റോഡും കരാറുകാരന്റെ ചിലവിൽ പുനർ നിർമ്മിക്കുവാൻ വേണ്ട നടപടി സ്വീകരിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളിൽ
‘ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ് ‘
എന്നത് അർത്ഥവത്താക്കുന്ന രീതിയിൽ രഹസ്യമായി വിവരം നൽകിയ നല്ലമനസ്സുകളെ അഭിനന്ദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button