Latest NewsKeralaNewsInternational

എംഎ യൂസഫലിക്ക് ഉന്നത ബഹുമതിയായ പ്രിമ ദുത്ത പുരസ്കാരം നൽകി ഇന്തോനേഷ്യ

അബുദാബി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്ക് ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം നല്‍കി ഇന്തോനേഷ്യന്‍ സര്‍ക്കാറിന്റെ ആദരം. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.

അബുദാബിയിലെ എമിറേറ്റ്സ് പാലസില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ഇന്ത്യോനേഷ്യന്‍ പ്രസിഡണ്ട് ജോക്കോ വിഡോഡോയാണ് സര്‍ക്കാരിന്റെ ഉന്നത ബഹുമതി യൂസഫലിക്ക് നല്‍കി ആദരിച്ചത്. ഇന്തോനേഷ്യയില്‍ നിന്നുള്ള ഭക്ഷ്യ – ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ കൂടുതലായി കയറ്റുമതി ചെയ്യുകയും അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് കൂടുതല്‍ ഉണര്‍വ് പകരുകയും പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തതിനാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ യൂസഫലിയെ പുരസ്കാരം നല്‍കി ആദരിച്ചത്.

പൊതുമേഖലാ ബാങ്കുകളില്‍ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു: 4135 ഒഴിവ്
ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി ലഭിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും ഇതിന് ഇന്തോനേഷ്യന്‍ പ്രസിഡന്റിനും സര്‍ക്കാരിനും നന്ദി പറയുന്നുവെന്നും എംഎ യൂസഫലി പറഞ്ഞു. രാജ്യത്തെ വാണിജ്യ മേഖലയില്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഈ അംഗീകാരം പ്രേരകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button