തിരുവനന്തപുരം: ദേശീയപാത ഉപരോധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജുമായുള്ള കേസ് ഒത്തുതീര്‍ക്കണമെന്ന് കോൺഗ്രസിന് ഒരു നിര്‍ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നൂറു കേസുകളില്‍ പ്രതികളായി നിരവധി കോണ്‍ഗ്രസുകാര്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും അതിനാൽ ജോജുവിന്റെ കേസിലും ജയിലില്‍ പോകാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു. വിഷയം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റിനെ സമീപിച്ചത് ജോജുവിന്റെ സുഹൃത്തുക്കളാണെന്നും അല്ലാതെ പ്രശ്‌നം തീര്‍ക്കണമെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ജോജു ചെയ്തത് വിമര്‍ശിക്കുന്ന ഒരുപാട് സിനിമ പ്രവര്‍ത്തകരുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഭീകരതയെ തളയ്ക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, ഇന്ത്യന്‍ മണ്ണില്‍ ഭീകരത അനുവദിക്കില്ലെന്ന് ഉറച്ച തീരുമാനവുമായി അജിത് ഡോവല്‍
‘ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത് ജോജുവിന്റെ രണ്ടു സുഹൃത്തുക്കളാണ്. അവരാണ് ഡിസിസി പ്രസിഡന്റിനെ കണ്ട് പ്രശ്‌നം തീര്‍ക്കണമെന്ന് പറഞ്ഞത്. ഇക്കാര്യം എന്നോടും വിഡി സതീശനോടും പറഞ്ഞപ്പോള്‍, തീര്‍ത്തോളാനാണ് പറഞ്ഞത്. നമുക്ക് അങ്ങനെയൊരു തര്‍ക്കം മുന്നോട്ട് കൊണ്ട് പോകേണ്ട കാര്യമില്ല. അങ്ങനെയാണ് ആ ചര്‍ച്ച വന്നത്. എന്നാല്‍ വിഷയത്തില്‍ മന്ത്രിമാര്‍ അടക്കം ഇടപ്പെട്ടു. ഒത്തുതീര്‍പ്പ് പാടില്ലെന്ന് പറഞ്ഞു. അതോടെയാണ് ജോജു വിഷയം ഒത്തുതീരാത്തത്. ഞങ്ങള്‍ക്കൊരു നിര്‍ബന്ധവുമില്ല, ഇത് ഒത്തുതീര്‍ക്കണമെന്ന്. നൂറു കേസില്‍ പ്രതികളായി കോണ്‍ഗ്രസുകാര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. അതുകൊണ്ട് ജോജുവിന്റെ കേസില്‍ ജയിലില്‍ പോകാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാണ്. വിഷയത്തില്‍ ഡിസിസി പ്രസിഡന്റ് മാപ്പൊന്നും പറഞ്ഞിട്ടില്ല’. സുധാകരൻ വ്യക്തമാക്കി.
Post Your Comments