ThiruvananthapuramLatest NewsNews

ഇന്ധന വിലവര്‍ധന: അനിയന്‍ ബാവ ചേട്ടന്‍ ബാവ കളിക്കരുതെന്ന് സുധാകരന്‍, കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം തിങ്കളാഴ്ച

ഇന്ധന വില വര്‍ധനവോടെ 18,000 കോടി സര്‍ക്കാരിന് അധിക വരുമാനം കിട്ടിയിട്ടുണ്ട്

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവിനെതിരെ മുഖം തിരിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തും. സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ തടയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. രാവിലെ 11 മുതല്‍ 11.15 വരെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുമാണ് സമരം നടത്തുന്നത്. ഗതാഗതക്കുരുക്ക് ഉണ്ടാവാത്ത തരത്തിലായിരിക്കും സമരം നടത്തുക.

Read Also : വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കുന്നത് വലിയ കാര്യമൊന്നുമല്ല: സിപിഎമ്മിന്റെ സമരം ജോജു തടയുമോയെന്ന് കെ സുധാകരന്‍

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് അനിയന്‍ ബാവ, ചേട്ടന്‍ ബാവ കളിക്കരുതെന്ന് സുധാകരന്‍ പറഞ്ഞു. ഇന്ധന നികുതി കുറയ്ക്കില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന സിപിഎം നിലപാടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ധന വില വര്‍ധനവോടെ 18,000 കോടി സര്‍ക്കാരിന് അധിക വരുമാനം കിട്ടിയിട്ടുണ്ട്. യുപിഎ ഭരിക്കുന്ന കാലത്ത് അടുപ്പുകൂട്ടിയ സിപിഎം കുടുംബങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്നും വില കുറയ്ക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് എഐസിസി നിര്‍ദ്ദേശം നല്‍കി കഴിഞ്ഞുവെന്നും സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button