KannurLatest NewsKeralaNews

വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കുന്നത് വലിയ കാര്യമൊന്നുമല്ല: സിപിഎമ്മിന്റെ സമരം ജോജു തടയുമോയെന്ന് കെ സുധാകരന്‍

വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കുന്നതൊന്നും വലിയ കാര്യമല്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വീണ്ടും രംഗത്ത്. സിപിഎം നടത്തിയ സമരമായിരുന്നെങ്കില്‍ ജോജു തടയുമോയെന്നും തടഞ്ഞിരുന്നതെങ്കില്‍ അയാളുടെ അനുശോചന യോഗം നടത്തേണ്ടി വന്നേനെയെന്നും സുധാകരന്‍ പറഞ്ഞു.

Read Also : ‘നെറ്റ്ഫ്‌ളിക്‌സിന് വേണ്ടാത്ത സിനിമകള്‍ തിയേറ്ററില്‍, എന്നിട്ട് രക്ഷിക്കാനെന്ന് പറയുന്നു’: വിശദീകരണവുമായി പ്രിയദര്‍ശന്‍

വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കുന്നതൊന്നും വലിയ കാര്യമല്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. കാര്‍ തകര്‍ത്ത കേസിലെ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ജാമ്യാപേക്ഷയില്‍ ജോജു കക്ഷി ചേര്‍ന്ന സാഹചര്യത്തിലാണ് സുധാകരന്റെ രൂക്ഷവിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button