തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി വഴി തടഞ്ഞ് നടത്തിയ സമരത്തിനെതിരെ പ്രതികരിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ സന്ധ്യയെന്ന വീട്ടമ്മയുടെ പ്രതിഷേധത്തെ പുശ്ചിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വന്‍ ആഘോഷമാക്കിയ സംഭവത്തെയാണ് സുധാകരന്‍ തള്ളിക്കളഞ്ഞത്.
ആ സംഭവം എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഏതോ ഒരു സ്ത്രീ ചെയ്തതിന് കോണ്‍ഗ്രസ് എന്ത് പിഴച്ചുയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതൊക്കെ ഉപമിച്ച് പറയുമ്പോള്‍ മനസാക്ഷി കുത്തുണ്ടോ നിങ്ങള്‍ക്ക് എന്നും സുധാകരൻ ചോദിച്ചു. ദേശീയപാതയിൽ ഗതാഗതം തടസപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ ജോജു ജോര്‍ജ് പ്രതികരിച്ചതോടെയാണ് സന്ധ്യയുടെ പ്രതിഷേധവും സോഷ്യല്‍മീഡിയയില്‍ വീണ്ടും സജീവമാകുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസ്: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ
ഇടതു മുന്നണിയുടെ സമരത്തിനെതിരായ പ്രതിഷേധത്തിന് പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംഎം ഹസന്‍ നടത്തിയ സമരവേദിയിലും സന്ധ്യ എത്തിയിരുന്നു. ഇതിന് ശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തിരുവനന്തപുരം ശംഖുമുഖം സ്‌പോര്‍ട്‌സ് അതോറിറ്റിൽ സന്ധ്യയ്ക്ക് ജോലിയും നല്‍കിയിരുന്നു. എന്നാൽ നിയമനം അനധികൃതമാണെന്ന് പ്രതിഷേധം ഉയർന്നതോടെ ഇവര്‍ ജോലിയില്‍ നിന്ന് രാജി വയ്ക്കുകയായിരുന്നു.
Post Your Comments