ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണില്‍ ഭീകരത അനുവദിക്കില്ലെന്ന ഉറച്ച തീരുമാനവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഇന്ത്യയ്‌ക്കെതിരെ താലിബാന്‍ ഭീകരത ആയുധമാക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ സുപ്രധാന തീരുമാനം കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ഉന്നതതല സുരക്ഷാ യോഗം നവംബര്‍ 10 ന് ന്യൂഡല്‍ഹിയില്‍ വച്ച് നടക്കും. അഫ്ഗാനില്‍ തീവ്രവാദം ശക്തമാകുന്നതും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വരുന്നതുമായ ഈ സാഹചര്യത്തില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ചര്‍ച്ച വളരെ നിര്‍ണായകമായേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും.
അഫ്ഗാനിസ്ഥാനുമായി ഇന്ത്യയ്ക്കുള്ള ബന്ധം ശക്തമാണ്. സാമ്പത്തികം, നയതന്ത്രം,രാഷ്ട്രീയം തുടങ്ങി നിരവധി കാര്യങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ ബന്ധമുണ്ട്. അതിനാല്‍ ഈ കൂടിക്കാഴ്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് എന്ന് മുന്‍ പ്രതിരോധ വിദഗ്ദ്ധന്‍ മേജര്‍ ജനറല്‍ പി.കെ.സെഹ്ഗാള്‍ പറഞ്ഞു. ഒരു സാഹചര്യത്തിലും അഫ്ഗാന്‍ മണ്ണിനെ താലിബാന്‍ ഇന്ത്യക്കെതിരെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് ഇന്ത്യ ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്ന് സെഹ്ഗാള്‍ പറഞ്ഞു.
Post Your Comments