തിരുവനന്തപുരം : സിപിഎം പിബി അംഗം എസ്.രാമചന്ദ്രൻ പിള്ളയെ പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സ്വകാര്യ ആശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രിയയാണു നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന എസ്.രാമചന്ദ്രൻ പിള്ള സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ കഴിയും. പിബി യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ നാലു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അവിടെ നടത്തിയ പരിശോധനയിലാണു പിത്താശയത്തിൽ കല്ല് കണ്ടെത്തിയത്. തിരിച്ചെത്തി വീട്ടിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചത്.
Post Your Comments