AlappuzhaKeralaNattuvarthaNews

കൊലപാതകം, വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതി : കാപ്പ നിയമപ്രകാരം യുവാവിനെ ജയിലില്‍ അടച്ചു

മണ്ണഞ്ചേരി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ താമസക്കാരനും കൊലപാതകം, വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയുമാണ് ഇയാൾ

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത്‌ 14-ാം വാര്‍ഡില്‍ നോര്‍ത്താര്യാട്‌ എട്ടുകണ്ടം കോളനിയില്‍ കണ്ണനെ(മാട്ടകണ്ണന്‍-30) കാപ്പ നിയമപ്രകാരം അറസ്‌റ്റ്‌ ചെയ്‌തു. മണ്ണഞ്ചേരി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ താമസക്കാരനും കൊലപാതകം, വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയുമാണ് ഇയാൾ.

Read Also: ബൈക്ക്‌ യാത്രക്കാരനിൽ നിന്ന് എം.ഡി.എം.എ പിടികൂടി : യുവാവ് അറസ്റ്റിൽ

നിരവധി കേസുകളില്‍ പ്രതിയാണ് ഇയാൾ. മാത്രമല്ല സ്‌ഥലത്ത്‌ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഇയാള്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ പോലീസ്‌ മേധാവി റിപ്പോര്‍ട്ട്‌ തയാറാക്കി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ കലക്‌ടര്‍ ആണ് കരുതല്‍ തടങ്കല്‍ ഉത്തരവ്‌ പുറപ്പെടുവിച്ചത്.

കടവന്ത്രയില്‍ നിന്ന് എറണാകുളം സിറ്റി പോലീസിന്റെ സഹായത്തോടുകൂടി ഇന്നലെ പുലര്‍ച്ചെയാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റുമെന്ന്‌ ജില്ലാപോലീസ്‌ മേധാവി ജി. ജയ്‌ദേവ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button