UAELatest NewsNewsInternationalGulf

ഹത്തയിൽ ദേശീയ ദിനാഘോഷം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

ദുബായ്: യുഎഇയിലെ ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾ ഹത്തയിൽ നടക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.

Read Also: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നടക്കുന്നത് വൻ പരീക്ഷണങ്ങൾ: ചന്ദ്രനിൽ 4ജി ശൃംഖല സ്ഥാപിക്കാനൊരുങ്ങി നോക്കിയ

ട്വിറ്ററിലൂടെയാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്. ഹത്തയുടെ വീഡിയോയും നേതാക്കൾ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള നമ്മുടെ സംസ്‌കാരത്തെയും ഹത്ത പ്രതിനിധീകരിക്കുന്നതായി ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

അടുത്തിടെ ഹത്തയിൽ സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ചിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം പദ്ധതിയെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. പുതിയ പദ്ധതികളുമായി ബന്ധപ്പെട്ട ഒരു വീഡിയോ ദൃശ്യവും അദ്ദേഹം പങ്കുവെച്ചിരുന്നു.

പുതിയ കടൽത്തീരം, തടാകം, പർവത ചരിവുകൾക്കുള്ള ഗതാഗത സംവിധാനം, ഹോട്ടൽ സൗകര്യങ്ങൾ, 120 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സൈക്കിൾ പാതകൾ, രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ പർവത പാത തുടങ്ങിയയെല്ലാം അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹത്തയുടെ വികസനത്തിന് മേൽനോട്ടം വഹിക്കാൻ സ്ഥിരം സമിതിയെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു.

Read Also: സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കാൻ ‘ലേഡീസ് ഒണ്‍ലി ബസ്’ സര്‍വീസുമായി മുംബൈ

shortlink

Related Articles

Post Your Comments

Related Articles


Back to top button