ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് യുഎഇ ഗായകൻ എം ജി ശ്രീകുമാർ. ദുബായ് ആർട്സ് ആൻഡ് കൾചർ വകുപ്പാണ് ദീർഘകാല വീസ അനുവദിച്ചത്. ദുബായിയിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ചാണ് അദ്ദേഹം വിസ ഏറ്റുവാങ്ങിയത്. ഇസിഎച്ച്സിഇഒ ഇഖ്ബാൽ മാർക്കോണിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.
ദുബായിയിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് വിസാ നടപടികൾ പൂർത്തീകരിച്ചത്. കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി.
നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, നിർമ്മാതാവ് ആന്റോ ആന്റണി, സംവിധായകരായ സലീം അഹമ്മദിനും സന്തോഷ് ശിവനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
Post Your Comments