ജിദ്ദ: സൗദി അറേബ്യയിൽ സ്വദേശികളും വിദേശികളുമടക്കം ഉടൻ മൂന്നാമത് ഡോസ് വാക്‌സീൻ സ്വീകരിക്കണമെന്ന് നിർദ്ദേശം. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
കോവിഡ് വാക്‌സിന്റെ സെക്കൻഡ് ഡോസ് വാക്‌സിൻ കുത്തിവെയ്‌പ്പെടുത്ത് ആറു മാസം പൂർത്തിയാക്കിയവരാണ് മൂന്നാം ഡോസായ ബൂസ്റ്റർ സ്വീകരിക്കേണ്ടതെന്നാണ് നിർദ്ദേശം. പകർച്ചാവ്യാധിക്കെതിരായ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ അശ്രദ്ധ കാണിക്കരുതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം സൗദിയിൽ ഇന്ന് പുതുതായി 32 പേർ കോവിഡിൽ നിന്നും രോഗ മുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 53,7722 ആയി ഉയർന്നു. 45 പുതിയ കേസുകളാണ് സൗദിയിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
Post Your Comments