കൊച്ചി: ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ പ്രതികരിച്ച നടൻ ജോജു ജോർജ് പറഞ്ഞതൊക്കെ പച്ചക്കള്ളവും ആഭാസവുമാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജോജുവിനെ പോലെയുള്ളവരെ മഹത്വവത്കരിക്കരുതെന്നും അത്തരത്തിൽ മഹത്വവത്കരിക്കപ്പെടേണ്ട വ്യക്തിയല്ല ജോജുവെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ജോജുവുമായി ഒത്തു തീർപ്പിനില്ലെന്നും തുടർനടപടികൾ നിയമ വിദഗ്ദരുമായും പാർട്ടി നേതൃത്വവുമായി ആലോചിച്ച് ചെയ്യുമെന്നും ഷിയാസ് വ്യക്തമാക്കി.
സംഘർഷ സമയത്ത് ജോജു ജോർജ് തെറിയഭിഷേകം നടത്തിയെന്നും ഷിയാസ് ആരോപിച്ചു. ആംബുലൻസിൽ ക്യാൻസർ രോഗിയായ കുട്ടി ഇരിക്കുന്നുണ്ട്. അവർക്ക് ചൂട് കൊള്ളാൻ സാധിക്കില്ല, അവർ വിയർക്കുകയാണ്, ഓട്ടോ റിക്ഷയിൽ എസി ഇടാൻ സാധിക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആരെങ്കിലും അത്തരത്തിൽ ഒരു ആംബുലൻസോ രോഗിയേയോ കണ്ടിട്ടുണ്ടോ? എന്നും ഷിയാസ് ചോദിച്ചു.
കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടി
‘ഞാൻ ജോലി ചെയ്താണ് പണമുണ്ടാക്കുന്നത് എന്നായിരുന്നു ജോജു പറഞ്ഞ മറ്റൊരു കാര്യം. ഞങ്ങള്‍ എല്ലാവരും ജോലി ചെയ്യാതെയാണോ പണമുണ്ടാക്കുന്നത്? എല്ലാവരും പണിയെടുത്തിട്ടാണ് പണമുണ്ടാക്കുന്നത്. അദ്ദേഹം പണിയെടുത്താൽ കൂടുതൽ പണം കിട്ടും. നമ്മൾ പണിയെടുത്താൽ തുച്ഛമായ വരുമാനമേ ഉള്ളു. അതുകൊണ്ട് തന്നെ ഈ തുച്ഛമായ വരുമാനം കൊണ്ട് 150 രൂപയ്ക്ക് പെട്രോൾ അടിക്കാൻ പറ്റുമോ? 110 രൂപ കൊടുത്ത് ഡീസൽ അടിക്കാൻ പറ്റുമോ? അദ്ദേഹം പറഞ്ഞത് 150 രൂപയാണെങ്കിലും പണം കൊടുത്ത് ഇന്ധനം അടിക്കും എന്നാണ്’. ഷിയാസ് പറഞ്ഞു.
Post Your Comments