KeralaLatest NewsNews

മരക്കാര്‍ റിലീസിൽ സർക്കാർ ഇടപെടൽ: അനുനയ നീക്കവുമായി മന്ത്രി

ഫിലിം ചേംബറിന്‍റെ മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

കൊല്ലം: മരക്കാർ സിനിമയുടെ തിയറ്റർ റിലീസിനായി സർക്കാർ ഇന്ന് ചർച്ച നടത്തും. കൊല്ലം ഗസ്റ്റ് ഹൗസിലാണ് ചർച്ച. മന്ത്രി സജി ചെറിയാനാണ് സിനിമാസംഘടനകളും ആന്റണി പെരുമ്പാവൂരുമായി ചർച്ച നടത്തുക. ചർച്ചയിൽ നിർമാതാക്കളുടെ സംഘടനാ ഭാരവാഹികളും തീയറ്റർ ഉടമകളും പങ്കെടുക്കും.

എന്നാൽ സിനിമ ഒ.ടി.ടിയിൽ റിലീസ് ചെയ്യാനുള്ള നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ തീരുമാനത്തിനെതിരെ തീയറ്റർ ഉടമകൾ രംഗത്തു വന്നിരുന്നു. പ്രശ്ന പരിഹാരത്തിന് സിനിമാ സംഘടനകൾ തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് മന്ത്രിയുടെ ഇടപെടൽ.

Read Also: അറിവോ സമ്മതമോ ഇല്ലാതെ തന്‍റെ ഫോണിലെ വിവരങ്ങൾ ഭർത്താവിന് ചോർത്തി: പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വീട്ടമ്മ

ഫിലിം ചേംബറിന്‍റെ മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button