ErnakulamKeralaNattuvarthaLatest NewsNews

പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന രാഷ്ട്രീയശൈലി അനുവദിക്കാനാകില്ല: കോൺഗ്രസ് പ്രവർത്തകന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

കോൺഗ്രസ് സമരത്തിനിടയിൽ ഉണ്ടായ അക്രമം പെട്ടെന്നുണ്ടായ പ്രകോപനത്തിൽനിന്നാണെന്ന് കരുതാനാകില്ല

കൊച്ചി: ദേശീയപാതയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ പ്രതി തൈക്കുടം സ്വദേശി പി.ജി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സമരത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന രാഷ്ട്രീയശൈലി അനുവദിക്കാനാകില്ലെന്ന് കേസ് പരിഗണിച്ച എറണാകുളം ജില്ലാ കോടതി വ്യക്തമാക്കി. പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും ജോജു ജോർജും എതിർത്തിരുന്നു.

കോൺഗ്രസ് സമരത്തിനിടയിൽ ഉണ്ടായ അക്രമം പെട്ടെന്നുണ്ടായ പ്രകോപനത്തിൽനിന്നാണെന്ന് കരുതാനാകില്ലെന്നും സമരത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന രാഷ്ട്രീയ ശൈലി അനുവദിക്കാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയബലം ഉപയോഗിക്കേണ്ടത് പൊതുജന നന്മയ്ക്ക് വേണ്ടിയാണെന്നും അക്രമത്തിനു വേണ്ടിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മതംമാറാൻ തയാറാകാത്ത സഹോദരീ ഭർത്താവിനെ മർദിച്ച സംഭവം: പ്രതി ഡാനിഷ് അറസ്റ്റിൽ

കേസിലെ രണ്ടാം പ്രതി ജോസഫാണ് ജോജുവിന്റെ കാർ തകർത്തതെന്ന് വ്യക്തമാണെന്ന് പറഞ്ഞ കോടതി ഇയാളുടെ കൈയ്ക്ക് പരിക്കുണ്ടെന്നും വ്യക്തമാക്കി. അക്രമത്തിനുപയോഗിച്ച വസ്തുക്കൾ കണ്ടെത്തേണ്ടതുണ്ട്. കേസിൽ കൂടുതൽ പേർ അറസ്റ്റിലാവാനുമുണ്ട്. അന്വേഷണം പ്രാഥമികഘട്ടത്തിലായതിനാലും മറ്റു പ്രതികൾ ഒളിവിലായതിനാലും പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടില്ലെന്ന കാരണം പറഞ്ഞ് പ്രതിക്ക് ജാമ്യം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വാഹനം തകർത്ത കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ പി.ജി ജോസഫിന് ജാമ്യം നൽകരുതെന്ന് ജോജു ജോർജ് ഇന്ന് ആവശ്യപ്പെട്ടിരുന്നു. കാറിന്റെ ഡോർ ബലമായി തുറന്ന സമരക്കാർ വാഹനത്തിന് കാര്യമായ കേടുപാടുകൾ വരുത്തിയെന്നും ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജോജു പറഞ്ഞു. ജോസഫിന്റെ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ ഇന്ന് രാവിലെയാണ് ജോജു കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button