ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പൂരിലെ ഇന്ത്യ-പാക് അതിർത്തിക്കടുത്ത് ഭീകരാക്രമണ സാധ്യത പോലീസ് തടഞ്ഞു . വയലിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടകവസ്തു നിറച്ച ടിഫിൻ ബോക്സ് പൊലീസ് കണ്ടെടുത്തു.
Also Read: കോവിഡ് : ചൈനയ്ക്ക് പറ്റിയ വീഴ്ചകൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക ജയിലിൽ ഗുരുതരാവസ്ഥയിൽ
കൃത്യമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവായതായി പോലീസ് പറഞ്ഞു. ജലാലാബാദ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഈ ആഴ്ച ആദ്യം അറസ്റ്റിലായ മൂന്ന് പേരെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇന്ത്യ-പാക് അതിർത്തിയിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് സ്ഫോടക വസ്തു കണ്ടെടുത്തത്.
ഒരു ടിഫിൻ ബോംബും രണ്ട് പെൻഡ്രൈവുകളും 1.15 ലക്ഷം രൂപയുമാണ് തിരച്ചിലിൽ കണ്ടെടുത്തത്. പഞ്ചാബ് ഡിജിപി ഇഖ്ബാൽ പ്രീത് സിംഗിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ.
Post Your Comments