കുവൈത്ത് സിറ്റി: 32,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി കുവൈത്ത്. ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ഇക്കാര്യം അറിയിച്ചത്. 2021-ലെ ആദ്യ പത്ത് മാസത്തെ കാലയളവിലാണ് ഈ ലൈസൻസുകൾ റദ്ദ് ചെയ്തിരിക്കുന്നത്.
Read Also: പുനീത് രാജ്കുമാറിന്റെ വിയോഗം താങ്ങാൻ കഴിയുന്നില്ല : കർണാടകയിൽ ഇതുവരെ മരണപ്പെട്ടത് 10 ആരാധകർ
റെസിഡൻസി അഫയേഴ്സ്, പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ എന്നീ വകുപ്പുകളുമായി ചേർന്ന് കർശനമായ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രവാസികൾക്ക് ട്രാഫിക് ലൈസൻസ് അനുവദിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച ശേഷം തൊഴിൽ മാറിയിട്ടുള്ള പ്രവാസികളുടെ ലൈസൻസുകളാണ് ഇത്തരത്തിൽ റദ്ദാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: സമരത്തിന് ന്യായീകരണമില്ല: കെഎസ്ആര്‍ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി
Post Your Comments