ThiruvananthapuramKeralaNews

ഇ-മൊബിലിറ്റി പദ്ധതി വൻ അഴിമതി; മുഖ്യമന്ത്രിയോട് ചെന്നിത്തലയുടെ ഒമ്പത് ചോദ്യങ്ങള്‍

വിവാദ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി

തിരുവനന്തപുരം : ഇ-മൊബിലിറ്റി പദ്ധതി വൻ അഴിമതിമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. അഴിമതി ആരോപണത്തെ തുടർന്ന് നിർത്തി വെച്ച ഈ പദ്ധതിയിലൂടെ പിൻവാതിൽ നിയമനം നടത്താൻ സർക്കാർ ശ്രമിക്കുന്നതായും ചെന്നിത്തല ആരോപിച്ചു.

Also Read : എയിംസില്‍ വിവിധ തസ്തികകളിലായി 296 ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം

ഇ മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഈ മാസം രണ്ടിന് ചേര്‍ന്ന യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തു വിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ കരിമ്പട്ടികയില്‍ പെട്ട വിവാദ കമ്പനി പ്രൈസ് വാട്ടര്‍ കൂപ്പറുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ച ദുരൂഹത ഉണര്‍ത്തുന്നതാണ് എന്നുമാണ് ചെന്നിത്തലയുടെ ആരോപണം.

വിവാദ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. പദ്ധതിയ്ക്ക് എതിരെ ഒമ്പത് ചോദ്യങ്ങളും ചെന്നിത്തല ഉന്നയിക്കുന്നുണ്ട്. ചോദ്യങ്ങൾക്കെല്ലാം മറുപടി പറയാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button