ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യസെക്രട്ടറി. പദ്ധതി നീട്ടിയേക്കില്ലെന്ന സൂചന നല്‍കി കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡെ. വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പദ്ധതി നീട്ടുന്നതുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും സര്‍ക്കാരിന്റെ മുന്നില്‍ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിലാണ് പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രഖ്യാപിച്ചത്. മാസം അഞ്ചുകിലോ വീതം ഭക്ഷ്യധാന്യം പാവപ്പെട്ടവരുടെ ഇടയില്‍ സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതി. 80 കോടി ഗുണഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതി വിവിധ ഘട്ടങ്ങളിലായി നവംബര്‍ 30 വരെ നീട്ടിയിരുന്നു.
തുടര്‍ന്നും നീട്ടുമോ എന്നതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ്, കേന്ദ്ര ഭക്ഷ്യ സെക്രട്ടറിയുടെ വാക്കുകള്‍ പുറത്തുവന്നത്.
Post Your Comments