തിരുവനന്തപുരം : പെട്രോൾ, ഡീസൽ നികുതി കേന്ദ്രം കുറച്ചതിന് ആനുപാതികമായി ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങൾ നികുതി കുറച്ചിരുന്നു. എന്നാൽ, കേരളം നികുതി കുറയ്‌ക്കില്ലെന്ന ധനമന്ത്രി കെ.എൻ ബാലഗോപാലാന്റെ പരാമർശത്തിനെതിരെ ശോഭ സുരേന്ദ്രൻ. ‘ഇതാണ് കേരളം ഭരിക്കുന്ന സർക്കാരും ഇടതുപക്ഷവും. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് 12 രൂപയും മറ്റ് ബിജെപി സംസ്ഥാനങ്ങൾ 7 രൂപയും അധികമായി കുറച്ചിട്ടുണ്ടെന്നും ഓർമിപ്പിക്കുന്നു’-എന്നും ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
കേരളം ഇന്ധനവില കുറയ്ക്കില്ലെന്നും കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണ് എന്നാണ് ധനമന്ത്രി പറയുന്നത്. 30 രൂപ കേന്ദ്രം കൂട്ടി, അതിന്റെ പങ്ക് കേരളത്തിന് തന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. പോക്കറ്റിൽ നിന്നുളള പണം എടുത്തിട്ട് വണ്ടിക്കൂലി ഇല്ലേ ഇതിരിക്കട്ടെ എന്ന് പറയുന്നതുപോലയാണ് കേന്ദ്രം വില കുറച്ചതെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
അതേസമയം, ഉത്തർപ്രദേശ്, അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, കർണാടക, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചത്. ഉത്തർപ്രദേശിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ സംസ്ഥാനങ്ങൾ ഏഴ് രൂപ വീതവും നികുതി കുറച്ചു. ബിഹാറിൽ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസൽ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി.
Post Your Comments