തിരുവനന്തപുരം: ശബരിമലയും പരിസര പ്രദേശങ്ങളും പ്രത്യേക സുരക്ഷാമേഖലയായി തുടരും. സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ശബരിമലയെ പ്രത്യേക സുരക്ഷാമേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഒരു വര്‍ഷത്തേയ്ക്ക് കൂടി ശബരിമലയെ പ്രത്യേക സുരക്ഷാമേഖലയായി നിലനിര്‍ത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് 2018ല്‍ ശബരിമലയെ പ്രത്യേക സുരക്ഷാ മേഖലയാക്കിയത്.
Read Also : എയിംസില്‍ 296 ഒഴിവുകള്‍: നവംബര്‍ 29 വരെ അപേക്ഷിക്കാം
ഇലവുങ്കല്‍ മുതല്‍ കുന്നാര്‍ ഡാം വരെയുള്ള സ്ഥലമാണ് പ്രത്യേക സുരക്ഷ മേഖലയില്‍ ഉള്‍പ്പെടുന്നത്. കൊവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു.
Post Your Comments