ചോറ്റാനിക്കര : ചോറ്റാനിക്കരയിൽ ക്ഷേത്രത്തിലെത്തിയ യുവാക്കളെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. ആലുവയിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്കായുള്ള ഇന്റ്ര്വ്യൂവിനെത്തിയ സുഹൃത്തുക്കൾക്ക് നേരെയാണ് അതിക്രമം. കോഴിക്കോട് പടിക്കല്‍ താഴത്ത് കക്കോടി കിഴക്കുമുറിയില്‍ മനോഹരന്റെ മകന് പി.ടി. മിഥുന്, കൊല്ലം എച്ച്.ആന്റ്.സി കോളനി ഗാന്ധിനഗര്‍-17ല്‍ കെ. സെയ്താലി എന്നീ യുവാക്കൾ ചോറ്റാനിക്കര ക്ഷേത്രം കാണാൻ എത്തിയിരുന്നു.
എന്നാൽ രാത്രി വൈകിയതിനാല്‍ നട അടച്ചെന്ന് സെക്യൂരിറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തിരിച്ചുപോകാനിറങ്ങി.ഈ സമയം നൈറ്റ് പട്രോളിങ്ങിനായി വന്ന എസ്.ഐയും സംഘവും ഇവരെ ചോദ്യംചെയ്തു. കൈയിലുണ്ടായിരുന്ന ബയോഡേറ്റ നല്കിയപ്പോള് ‘മുസ്ലിമായ നിനക്ക് എന്താ അമ്ബലത്തില്‍ കാര്യ’മെന്ന് ചോദിച്ച് എസ്.ഐ ബാബു സെയ്താലിയോട് ദേഷ്യപ്പെട്ടതായും എറണാകുളം റൂറല്‍ എസ്.പിക്ക് പരാതിയിൽ പറയുന്നു.
സെയ്താലിയുടെ മുഖത്തും നെഞ്ചത്തും അടിക്കുകയും ഷൂസിട്ട് നടുവില്‍ ചവിട്ടി പരിക്കേല്പിക്കുകയും ചെയ്തുവെന്നും തടയാന്‍ ശ്രമിച്ച മിഥുനെയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. അവശനിലയില്‍ റോഡില്‍കണ്ട യുവാക്കളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത് .
Post Your Comments