PalakkadNattuvarthaLatest NewsKeralaNews

ആറുകോടി അനുവദിച്ചെന്ന് എംഎൽഎ: തകർന്ന റോഡിൽ ബിജെപിയുടെ പ്രതിഷേധം, ‘ഷാഫി പറമ്പിൽ വക ജനങ്ങൾക്ക് വാഴത്തോട്ടം’

പാലക്കാട്: റോഡിലെ കുഴികളിൽ വാഴത്തോട്ടം ഉണ്ടാക്കി പ്രതിഷേധിച്ച് ബിജെപി. കണ്ണാടി പഞ്ചായത്തിലെ മമ്പറം – തണ്ണീർപന്തൽ പന്തൽ റോഡിലെ കുഴികളിലാണ് ബിജെപി പ്രവർത്തകർ വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. ശോചനീയാവസ്ഥയിലായ റോഡ് നന്നാക്കുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രഖ്യാപിച്ച് വർഷങ്ങളായിട്ടും നടപടി ഇല്ലാതായതോടെയാണ് ‘എംഎൽഎ ഷാഫി പറമ്പിൽ വക ജനങ്ങൾക്ക് ഒരു വാഴത്തോട്ടം പദ്ധതി’ എന്ന് പരിഹസിച്ച് മമ്പറം തണ്ണീർപ്പന്തൽ റോഡിൽ ബിജെപി പ്രവർത്തകർ സമരം നടത്തിയത്.

റോഡിലെ കുഴികളിൽ എല്ലാം ബിജെപി പ്രവർത്തകർ വാഴകൾ നനേടുകയും, എംഎൽഎ ഷാഫി പറമ്പിലിന്റെ മുഖംമൂടിയണിഞ്ഞയാൾ വാഴത്തോട്ടം ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. റോഡിനായി ആറുകോടി അനുവദിച്ചുവെന്നായിരുന്നു നേരത്തെ ഷാഫിയുടെ പ്രഖ്യാപനം. എന്നാൽ റോഡ് തകർന്ന് വർഷങ്ങൾ പിന്നിട്ടിട്ടും എംഎൽഎ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഈ അവസരത്തിൽ ജനകീയ പ്രശ്നം ഏറ്റെടുത്ത ബിജെപി സമരവുമായി രംഗത്ത് വരികയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button