ThiruvananthapuramLatest NewsKeralaNews

കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക്: ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശമ്പളപരിഷ്‌കരണത്തില്‍ സമവായം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ബുധനാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടത്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിനെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വെള്ളി, ശനി ദിവസങ്ങളില്‍ ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അവശ്യ സര്‍വീസ് നിയമമായ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also : സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു, 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 48 മണിക്കൂറാണ് വിവിധ യൂണിയനുകള്‍ കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ തൊഴിലാളികള്‍ പണിമുടക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശമ്പളപരിഷ്‌കരണത്തില്‍ സമവായം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ബുധനാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടത്.

കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വെള്ളി, ശനി ദിവസങ്ങളിലും കെ.എസ്.ആര്‍.ടി.ഇ.എ, ബി.എം.എസ്. എന്നിവ വെള്ളിയാഴ്ചയും പണിമുടക്കും. ഇടത് വലത്, ബി.എം.എസ് യൂണിയനുകള്‍ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ ബസ് സര്‍വീസ് പൂര്‍ണമായും തടസപ്പെട്ടേയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button