കൊച്ചി: ദേശീയ പാതയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിനെതിരെ ആരോപണങ്ങൾ ആവർത്തിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എല്‍ഡിഎഫിന് ഭരണമുള്ളപ്പോള്‍ ജോജു മദ്യപിച്ചില്ലെന്ന് വരുത്താന്‍ അനായാസം കഴിയുമെന്നും പരിശോധനാഫലം ശരിയായാൽ പോലും മദ്യപനെ പോലെയാണ് ജോജു പെരുമാറിയതെന്നും കെ സുധാകരൻ ആരോപിച്ചു.
ജോജു മദ്യപിച്ചെന്ന് പ്രചരിപ്പിച്ചത് കോണ്‍ഗ്രസുകാരല്ലെന്നും പോലീസുകാരാണ് അത്തരത്തിൽ ആദ്യം പറഞ്ഞതെന്നും സ്വകാര്യ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ ആരോപിച്ചു.
ചൈന ഒറ്റപ്പെടുന്നു: അമേരിക്കക്ക് പിന്നാലെ തായ്‌വാന് പിന്തുണയുമായി യൂറോപ്യൻ യൂണിയൻ
അതേസമയം, നടൻ ജോജു ജോർജുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം ഒത്തുതീര്‍പ്പിലേക്കെന്ന് കോൺഗ്രസ് അറിയിച്ചു. ജോജുവിന്‍റെ സുഹൃത്തുക്കളുമായി സംസാരിച്ചതായും ഒത്തുതീര്‍പ്പിന് മുന്‍കയ്യെടുക്കുമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് വ്യക്തമാക്കി. കേസുകള്‍ പിന്‍വലിക്കുന്നത് പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഷിയാസ് പറഞ്ഞു.
Post Your Comments