കാബൂൾ: താലിബാനെ ലക്ഷ്യമിട്ട് ഐ എസ് ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഐ എസ് ശക്തികേന്ദ്രത്തിൽ വെച്ചായിരുന്നു ആക്രമണം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ആക്രമണത്തിന്റെ സ്വഭാവം ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണങ്ങൾക്ക് സമാനമാണെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചപ്പോൾ മുതൽ ഇസ്ലാമിക് സ്റ്റേറ്റ് നിരന്തരം ആക്രമണങ്ങൾ നടത്തുന്നുണ്ട്.
ബുധനാഴ്ച നാംഗർഹാർ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദിൽ ഉണ്ടായ ബോംബാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അതിന് മുൻപ് കാബൂളിലെ സൈനിക ആശുപത്രിക്ക് നേരെ നടന്ന ബോംബാക്രമണത്തിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും മൂന്ന് താലിബാൻ കമാൻഡർമാരും ഉൾപ്പെടെ ഇരുപത്തിയഞ്ചോളം പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ അഞ്ച് ഐഎസ് ഭീകരരും കൊല്ലപ്പെട്ടിരുന്നു.
Post Your Comments