തിരുവനന്തപുരം : കേരളം ഇന്ധനവില കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 30 രൂപ കേന്ദ്രം കൂട്ടി, അതിന്റെ പങ്ക് കേരളത്തിന് തന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രന്യായം പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം തരുന്നത് പോലെയാണ്. കേന്ദ്രം കുറച്ചത്തോട് കേരളത്തിലും ആനുപാതിക കുറവ് വന്നുവെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
അതേസമയം, കേന്ദ്രം ഇന്ധനവില കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചിരുന്നു. കേന്ദ്രം കുറച്ചതിലും അധികമായി ഈ സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറഞ്ഞത് എട്ടു രൂപവരെയാണ്.
Read Also : വീട്ടമ്മയുടെ മരണം കൊലപാതകം: സംഭവത്തിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തിരിക്കാമെന്ന് പൊലീസ്
രാജ്യത്ത് ദിനംപ്രതി ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തിൽ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവയിലാണ് ഇളവ് പ്രഖ്യാപിച്ചിട്ടുളളത്. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയില്‍ ഇളവ് നല്‍കിയിട്ടുളളത്. ദീപാവലി സമ്മാനം എന്ന സൂചനയോടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
Post Your Comments