Latest NewsUSANewsEuropeInternational

ചൈന ഒറ്റപ്പെടുന്നു: അമേരിക്കക്ക് പിന്നാലെ തായ്‌വാന് പിന്തുണയുമായി യൂറോപ്യൻ യൂണിയൻ

നയതന്ത്ര പിന്തുണ വാഗ്ദാനം ചെയ്തു

ലണ്ടൻ: തായ്‌വാൻ വിഷയത്തിൽ ചൈനക്ക് കനത്ത തിരിച്ചടി. അമേരിക്കക്ക് പിന്നാലെ തായ്‌വാന് പിന്തുണയുമായി യൂറോപ്യൻ യൂണിയൻ രംഗത്തെത്തി. തായ്‌വാൻ വിഷയത്തിൽ അഭിപ്രായ രൂപീകരണത്തിന് നിയോഗിക്കപ്പെട്ട യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം എല്ലാ തരത്തിലുമുള്ള നയതന്ത്ര പിന്തുണയും തായ്‌വാന് വാഗ്ദാനം ചെയ്തു.

Also Read:പാകിസ്ഥാന് കനത്ത തിരിച്ചടി: ശ്രീനഗർ- ഷാർജ ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

യൂറോപ്യൻ യൂണിയനുമായി ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് തായ്‌വാൻ. അതേസമയം തായ്‌വാന് മേൽ മേധാവിത്വം സ്ഥാപിക്കാൻ ചൈന കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. തായ്‌വാൻറ്റെ വ്യോമമേഖലയിലേക്ക് നൂറ്റിയൻപതോളം തവണ ചൈന യുദ്ധവിമാനം പറത്തിയിരുന്നു. ഇത് അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം മോശമാക്കിയിരുന്നു.

ചൈനയുടെ അപ്രീതി ഭയന്ന് ചില രാജ്യങ്ങൾ തായ്‌വാനെ നയതന്ത്ര തലത്തിൽ ഒറ്റപ്പെടുത്തിയിരുന്നു. തായ്‌വാനീസ് മന്ത്രിമാരെയോ നയതന്ത്ര ഉദ്യോഗസ്ഥരെയോ അവർ സ്വീകരിക്കുകയോ ഉദ്യോഗസ്ഥരെ തായ്‌വാനിലേക്ക് അയക്കുകയോ ചെയ്യാറില്ല. എന്നാൽ തായ്‌വാൻ കീഴടക്കാൻ ചൈന ശ്രമിച്ചാൽ പ്രതിരോധിക്കുമെന്ന് അമേരിക്ക ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button