UAELatest NewsInternationalGulf

സിംഹം ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കൈവശം വെച്ചു: ഉടമകൾ അറസ്റ്റിൽ

ദുബായ്: സിംഹം ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കൈവശം വെച്ച ഉടമകൾ അറസ്റ്റിൽ. സിംഹങ്ങൾ, സിംഹക്കുട്ടികൾ, അപൂർവ്വ ഇനത്തിൽപ്പെട്ട കുരങ്ങുകൾ തുടങ്ങിയ വന്യമൃഗങ്ങളെ ഇവരുടെ വീട്ടിൽ നിന്നും ദുബായ് പോലീസ് കണ്ടെടുത്തത്.

Read Also: ‘മു​സ്​​ലി​മാ​യ നി​ന​ക്ക് അ​മ്പ​ല​ത്തി​ല്‍ എ​ന്താ കാര്യം’: ക്ഷേ​ത്രത്തിലെത്തിയ യുവാക്കളെ എ​സ്.​ഐ മർദ്ദിച്ചതായി പരാതി

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വന്യമൃഗങ്ങളെയോ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെയോ കൈവശം വയ്ക്കുന്നത് യുഎഇ നിയമം തടയുന്നു. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നുണ്ടോയെന്നറിയാൻ ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്ന് പോലീസ് സ്ഥിരമായി പരിശോധനകൾ നടത്തുകയും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

ഉടമകളെ അറസ്റ്റ് ചെയ്ത ശേഷം വന്യമൃഗങ്ങളെ ദുബായ് സഫാരി മാറ്റിയതായി അധികൃതർ വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ 901 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കേണ്ടതാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശം.

Read Also: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു, 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button