തിരുവനന്തപുരം: പട്ടിയെ ഭക്ഷണം നൽകി മയക്കിയും സിസിടിവി മറച്ചും വില കൂടിയ ചെടികൾ കട്ടെടുത്തെന്ന് പരാതി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി വാസിനി ഭായിയുടെ 150 ല്‍ പരം ആന്തോറിയം ഇനത്തില്‍പ്പെട്ട ചെടികളാണ് മോഷ്ടിച്ചത്. സിസിടിവി മറച്ച ശേഷം പട്ടിയ്ക്ക് ഭക്ഷണം നല്‍കി കൃഷിയിടത്തിലേക്ക് കയറിയ കള്ളന്‍ വില കുറഞ്ഞ ചെടികള്‍ പിഴുത് മാറ്റിക്കളയുകയും ചെയ്തു.
Also Read:റഷ്യയെ പിടിച്ചുലച്ച് കൊവിഡ് പടരുന്നു: 24 മണിക്കൂറിൽ നാൽപ്പതിനായിരത്തിലേറെ രോഗികൾ
സ്വന്തമായി വികസിപ്പിച്ചതടക്കം വില കൂടിയ ചെടികള്‍ വളർത്തുന്ന വാസിനി ഭായിയും ജപമണിയുടെയും കൃഷിയിടത്തിലാണ് മോഷണം നടന്നത്. ഇവർ അമരവിള ചെക്ക് പോസ്റ്റിനടുത്താണ് താമസിക്കുന്നത്. നാല്‍പ്പത് വര്‍ഷത്തിലേറെയായി വാസിനി ഭായിയും ജപമണിയും കൃഷി ചെയ്യുന്നു. ലോക്ഡൗണ്‍ സമയത്ത് കൃഷി വികസിപ്പിച്ചു. വില കൂടിയ ഇനങ്ങള്‍ ധാരാളമുണ്ട്.
ഒക്ടോബര്‍ 13 നാണ് വിദഗ്ധമായി കള്ളൻ ഇവിടെ മോഷണം നടത്തിയത്. പരാതി കൊടുത്തെങ്കിലും പൊലീസ് ഇത് വരേയ്ക്കും നടപടികൾ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസവും ഇതു പോലെ മോഷണം പോയി. വലിയ നഷ്ടമാണ് ഉണ്ടായതെന്ന്
Post Your Comments