കൊച്ചി: കൊച്ചി: ഇന്ധന വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ പരസ്യമായി രംഗത്ത് വന്ന് പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ മനഃപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഒരു വിഭാഗം ആളുകള്‍ രംഗത്ത്. നിയമവിരുദ്ധമായി രണ്ട് കാറുകള്‍ ഉപയോഗിക്കുന്നുവെന്നാണ് ഇപ്പോള്‍ നടനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇതു സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കി.
Read Also : പാനൂരിൽ ബിജെപി പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം
സുരക്ഷാ നമ്പര്‍ പ്‌ളേറ്റ് അഴിച്ചുമാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചെന്നും ഒരു കാര്‍ ഹരിയാന രജിസ്‌ട്രേഷനില്‍ ഉള്ളതാണെന്നും പരാതിയില്‍ ആരോപിക്കുന്നു. കളമശേരി സ്വദേശി മനാഫ് പുതുവായിയാണ് എറണാകളും ആര്‍ ടി ഒയ്ക്ക് പരാതി നല്‍കിയത്. പരാതികളില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.
ഇതിനിട ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഒരു പ്രതിയെ പിടികൂടി. ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ ഒളിവില്‍ ആയതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെ എട്ട് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments