KottayamKeralaNattuvarthaNews

എംജി സര്‍വകലാശാലയില്‍ ലൈംഗികാതിക്രമം നേരിട്ടതായി ഗവേഷക വിദ്യാര്‍ത്ഥിനി: പരാതി വ്യാജമെന്ന് വൈസ് ചാന്‍സിലര്‍

2014ല്‍ ഒരു ഗവേഷക വിദ്യാര്‍ത്ഥി കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ ആരോപണം

കോട്ടയം: എംജി സര്‍വകലാശാലയില്‍ ലൈംഗികാതിക്രമം നേരിട്ടതായുള്ള ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതി വ്യാജമെന്ന് വൈസ് ചാന്‍സിലര്‍ സാബു തോമസ്. 2014ല്‍ ഒരു ഗവേഷക വിദ്യാര്‍ത്ഥി കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ ആരോപണം. അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന, ഇപ്പോഴത്തെ വൈസ് ചാന്‍സിലര്‍ സാബു തോമസിനെ വിവരം അറിയിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.

Read Also : സി ഡിറ്റില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പക്ഷേ, ആരോപണ വിധേയനെ സംരക്ഷിക്കുന്ന നടപടിയാണ് അന്ന് അദ്ദേഹം സ്വീകരിച്ചത്. അതുകൊണ്ട് തന്നെ വൈസ് ചാന്‍സലറുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുന്നില്ലെന്നും ഗവേഷക വിദ്യാര്‍ത്ഥിനി പറഞ്ഞു. അതേസമയം ജാതീയമായി അധിക്ഷേപിച്ചെന്ന പേരില്‍ മഹാത്മഗാന്ധി സര്‍വകലാശാല കവാടത്തിന് മുന്നില്‍ നിരാഹാര സമരം നടത്തി വരുന്ന ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹനന്റെ പരാതിയില്‍ നാനോ സയന്‍സ് വിഭാഗം മേധാവി ഡോ. നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കില്ലെന്ന് വൈസ് ചാന്‍സിലര്‍ സാബു തോമസ് വ്യക്തമാക്കിയിരുന്നു.

ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ പുറത്താക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് ദീപ. സമരം ആറാം ദിവസത്തിലേക്ക് കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button