കുട്ടികള്‍ക്ക് എപ്പോഴും പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെയാകണം നല്‍കേണ്ടത്. കുട്ടികള്‍ക്ക് ബുദ്ധിയും ആരോഗ്യവും ഉണര്‍വും പ്രദാനം ചെയ്യാന്‍ ഉത്തമമാണ് ബീറ്റ്‌റൂട്ട്. കുട്ടികളിലെ വിളര്‍ച്ച തടയുന്നതിന് ബീറ്റ്‌റൂട്ടിലെ അയേണ്‍ സഹായിക്കുന്നു.
ബീറ്റ്‌റൂട്ടില്‍ വിറ്റാമിന്‍ എ, ബി, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളുടെ കലവറ കൂടിയാണ് ഇവ. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം മികച്ചതാണ് ബീറ്റ്റൂട്ട്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ബീറ്റ്റൂട്ട് തയ്യാറാക്കി നല്‍കാവുന്നതാണ്.
ബീറ്റ്‌റൂട്ട് കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അത്യാവശ്യമാണ്. കുട്ടികള്‍ക്ക് ബീറ്റ്‌റൂട്ട് സൂപ്പായോ ജ്യൂസായോ സാലഡായോ കൊടുക്കാം. ഇത് കുട്ടികളില്‍ ഉപാപചയപ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ബീറ്റ്റൂട്ടില്‍ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.
Post Your Comments