ദുബായ്: പതാക ദിനത്തോടനുബന്ധിച്ച് ദുബായ് എക്സ്പോ വേദിയിൽ യുഎഇ പതാക ഉയർത്തി ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും. പതാക ദിനം ആചരിക്കുമ്പോൾ യുഎഇ പതാക രാജ്യത്തുടനീളം ഉയർന്നു നിൽക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അൽ വാസൽ പ്ലാസയിലാണ് പതാക ഉയർത്തിയത്.
ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചടങ്ങിൽ പങ്കെടുത്തു. ഇന്ന് രാവിലെ, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദേശീയ ചിഹ്നത്തിൽ ആദരമർപ്പിക്കുകയും ചെയ്തു. 1971 ഡിസംബർ 2 നാണ് രാജ്യത്തിന്റെ ഐക്യം അടയാളപ്പെടുത്തുന്നതിനായി യുഎഇ പതാക ആദ്യമായി ഉയർത്തിയത്.
Post Your Comments