Latest NewsSaudi ArabiaNewsInternationalGulf

ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം: ഉദ്ഘാടനം വ്യാഴാഴ്ച്ച

റിയാദ്: ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയത്തിന്റെ ഉദ്ഘാടനം സൗദി അറേബ്യയിൽ നാളെ നടക്കും. റിയാദിനും പുരാതന നഗരമായ അൽഉലയ്ക്കും ഇടയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഫ്‌ളൈയിങ് മ്യൂസിയം തയ്യാറാക്കിയിരിക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ആറു കേന്ദ്രങ്ങൾ ഉൾപ്പെടെ സൗദിയിലെ 10,000 സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളെയും പറക്കും മ്യൂസിയത്തിൽ ഉൾപ്പെടുത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Read Also: പൃഥ്വിരാജിന്റെ ഭ്രമത്തെ പുകഴ്ത്തിയ ഭരദ്വാജ് രംഗന് സൂര്യയുടെ ജയ് ഭീം ‘അത്ര പോരാ’ന്ന് അഭിപ്രായം: ട്രോളി സോഷ്യൽ മീഡിയ

റോയൽ കമ്മീഷൻ ഫോർ അൽഉലയുടെയും സൗദി അറേബ്യൻ എയർലൈൻസിന്റെയും (സൗദിയ) സഹകരണത്തോടെയാണ് പറക്കും മ്യൂസിയം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ചെറുവിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോയി പുരാവസ്തുഗവേഷണ കണ്ടെത്തലുകൾ കാണിക്കുന്നതാണ് പദ്ധതി.

വർഷം മുഴുവൻ രാജ്യാന്തര സന്ദർശകരെ ആകർഷിക്കുന്ന പദ്ധതിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദിയിലെ പുരാവസ്തുക്കളെ ബന്ധിപ്പിച്ച് ഡിസ്‌കവറി ചാനൽ ഈയ്യിടെ പുറത്തിറങ്ങിയ ”ആർക്കിടെക്സ് ഓഫ് ഏൻഷ്യന്റ് അറേബ്യ” എന്ന ഡോക്യുമെന്ററി ചെറുവിമാനത്തിനുള്ളിൽ പ്രദർശിപ്പിക്കും.

Read Also: കെ.എസ്.ആര്‍.ടി.സി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി അപകടം : അഞ്ച് കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

കാലഭേദമേന്യെ വർഷം മുഴുവനും പ്രാദേശിക, മെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്തിൽ കാണിച്ചശേഷമാകും അതാതു പ്രദേശത്തെത്തി പുരാവസ്തുക്കളെ പരിചയപ്പെടുത്തുകയെന്ന് കമ്മീഷനിലെ ആർക്കിയോളജി ആൻഡ് കൾച്ചറൽ ഹെറിറ്റേജ് റിസർച്ച് ഡയറക്ടർ റെബേക്ക ഫൂട്ട് പറഞ്ഞു.

അറേബ്യൻ ഉപഭൂഖണ്ഡത്തിലെ മറഞ്ഞിരിക്കുന്ന രത്‌നമായ അൽഉലയുടെയും ഇതര പൈതൃക കേന്ദ്രങ്ങളുടെയും സമ്പന്നമായ പൈതൃകം അടുത്തറിയാനുള്ള അവസരമാണിതെന്നും അധികൃതർ വ്യക്തമാക്കി.

Read Also: സി ഡിറ്റില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button