KeralaLatest NewsNews

സ്വര്‍ണക്കടകളെ നിരീക്ഷിക്കാന്‍ പൊലീസ്-ജിഎസ്ടി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടില്ല

ജിഎസ്ടി അഡീഷണല്‍ കമ്മീഷണറുടെ അറിയിപ്പ്

കൊച്ചി: സ്വര്‍ണാഭരണ മേഖലയിലെ നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി സ്വര്‍ണക്കടകളെ നിരീക്ഷിക്കുന്നതിന് പൊലീസിനെയോ ജി.എസ്.ടി ഉദ്യോഗസ്ഥനെയോ ചുമതലപ്പെടുത്തിയിട്ടില്ല. സംസ്ഥാന ജി.എസ്.ടി അഡീഷണല്‍ കമ്മീഷണറാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

Read Also : മലപ്പുറം ജില്ല ബാങ്ക് ഇനി കേരള ബാങ്കില്‍ : സംസ്ഥാന സര്‍ക്കാരിനോട് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് മുസ്ലിം ലീഗ്

ഇതോടെ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന നിയമപരമല്ലെന്ന് വ്യക്തമായെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കാല്‍നടയായി പോകുന്നവരെ തടയാനോ ദേഹപരിശോധന നടത്തുന്നതിനോ ജി.എസ്.ടി നിയമം ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നില്ലെന്ന് സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. മോട്ടോര്‍ വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെ ദേഹപരിശോധന നടത്താനുള്ള അധികാരവും ഉദ്യോഗസ്ഥര്‍ക്കില്ല. സാധാരണ പൗരന് 250 ഗ്രാം വരെ സ്വര്‍ണം കൈവശംവെക്കാനുള്ള അവകാശത്തെ ഹനിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അനധികൃത പരിശോധന നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

 

shortlink

Post Your Comments


Back to top button