കോഴിക്കോട്: സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കാതെ ജ്വല്ലറി മേഖലയില്‍ വന്‍തോതില്‍ സ്വര്‍ണം വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. 2000 കിലോ സ്വര്‍ണം ജിഎസ്ടി അടയ്ക്കാതെ വിറ്റതായി ജിഎസ്ടി ഇന്റലിജന്‍സ് കണ്ടെത്തി. 2000 കിലോ സ്വര്‍ണം അനധികൃതമായി വിറ്റഴിച്ചു. ഇതിന് പുറമേ അനധികൃതമായി സൂക്ഷിച്ചിരുന്ന 16 കിലോ സ്വര്‍ണവും കണ്ടെത്തി. പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അന്വേഷണം നടക്കുകയാണ് എന്നാണ് ജിഎസ്ടി അധികൃതരുടെ മറുപടി.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ സ്വര്‍ണ മൊത്ത വില്‍പ്പന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തി.ബുധനാഴ്ച വയനാട് ഉള്‍പ്പെടെയുളള നാലു ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കോഴിക്കോട്ടെ സ്വര്‍ണ മൊത്ത വില്‍പ്പന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ 25 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നി ജില്ലകളിലെ സ്വര്‍ണ മൊത്ത വില്‍പ്പനക്കാരാണ് ഇവര്‍. പരിശോധന വരും ദിവസങ്ങളിലും വ്യാപിപ്പിക്കുമെന്നാണ് സൂചന.
Post Your Comments