ജിദ്ദ: മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നമസ്‌കാരത്തിന് ആഹ്വാനം ചെയ്ത് സൽമാൻ രാജാവ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച മഴയ്ക്ക് വേണ്ടിയുള്ള നമസ്‌ക്കാരം നിർവ്വഹിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്താനാണ് അദ്ദേഹം അഭ്യർത്ഥിച്ചത്.
എല്ലാവരോടും പശ്ചാത്താപം വർധിപ്പിക്കാനും പാപമോചനം തേടാനും സർവ്വശക്തനായ ദൈവത്തിലേക്ക് മടങ്ങാനും അവന്റെ ദാസന്മാർക്ക് നന്മ ചെയ്യാനും ദാനധർമ്മങ്ങൾ പ്രാർത്ഥനകൾ തുടങ്ങിയ അതിശ്രേഷ്ഠമായ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും അദ്ദേഹം പറഞ്ഞു. സൗദി റോയൽ കോർട്ടാണ് രാജാവിന്റെ ആഹ്വാനം പുറത്ത് വിട്ടത്.
Read Also: ഇന്ത്യയുടെ സ്വന്തം കോവാക്സീന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം: അന്താരാഷ്ട്ര യാത്രയ്ക്കുളള തടസം നീങ്ങും
Post Your Comments