സി ഡിറ്റില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ ഒമ്പതിന് നടക്കും. സി ഡിറ്റിന്റെ എഫ്എംഎസ് എംവിഡി പ്രോജക്ടിലേയ്ക്ക് നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേയ്ക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആണ് നടക്കുന്നത്.
ബി.ഇ/ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി), എംസിഎ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സിലോ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറിലോ ഉള്ള മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ബി.സി.എ/ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയാണ് യോഗ്യത.
താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdit.org എന്ന വെബ്‌സൈറ്റ് സനദര്‍ശിക്കുക.
Post Your Comments