ErnakulamNattuvarthaLatest NewsKeralaNews

ജോജുവിനു പിന്തുണ പ്രഖ്യാപിച്ച് പാലാരിവട്ടം പാലത്തിൽ വാഹനം കുറുകെയിട്ട് കോൺഗ്രസുകാരോട് യുവാവിന്റെ പ്രതിഷേധം

കൊച്ചി: ദേശീയ പാതയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജുവിനു പിന്തുണ പ്രഖ്യാപിച്ച് പാലാരിവട്ടം പാലത്തിൽ വാഹനം കുറുകെയിട്ട് മറ്റ് വാഹനങ്ങൾ തടഞ്ഞ് യുവാവിന്റെ പ്രതിഷേധം. ചൊവ്വാഴ്ച ഉച്ചയോടെയാണ് പാലത്തിന്റെ ഇടപ്പള്ളി ഭാഗത്തേയ്ക്കു പോകുന്ന ട്രാക്കിൽ വടക്കേ അറ്റത്ത് തൃശൂർ കൈപ്പമംഗലം സ്വദേശി പ്രണവ് വാഹനം കുറുകെയിട്ട് പ്രതിഷേധിച്ചത്.

കോൺഗ്രസുകാരെ എതിർത്ത ജോജുവിന് ആളുകൾ വേണ്ടത്ര പിന്തുണ നൽകിയില്ല എന്നായിരുന്നു യുവാവിന്റെ പരാതി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടുറോഡിൽ വാഹനം പാർക്ക് ചെയ്ത് മാർഗ തടസം സൃഷ്‌ടിച്ച യുവാവിനെ കസ്റ്റഡിയിൽ എടുത്തു. വാഹനം എടുത്തു മാറ്റി സ്റ്റേഷനിൽ എത്തിച്ച പോലീസ് ഇയാളുടെ പേരിൽ കേസെടുക്കുകയും ചെയ്തു. പോലീസുകാരുടെ ചോദ്യത്തിന് കോൺഗ്രസുകാരോടുള്ള തന്റെ പ്രതിഷേധത്തിന്റെ ഭാഗമാണെന്നും ജോജുവിനു പിന്തുണ നൽകുന്നെന്നും യുവാവ് മറുപടി നൽകി. സ്റ്റേഷനിൽ എത്തിച്ച വാഹനം പിന്നീട് വിട്ടു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button