തിരുവനന്തപുരം: കണ്ണൂര്‍ ജയിലില്‍ കഴിയവെ കൂടെ ഉണ്ടായിരുന്ന തടവുകാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പായ വിരിച്ച് നല്‍കിയ രാഷ്ട്രീയ സൗഹൃദത്തിനുടമയാണ് കെ.ജി.മാരാരെന്ന് ജോണ്‍ബ്രിട്ടാസ് എം.പി. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ രചിച്ച ‘കെ.ജി.മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായം’ പുസ്തകം പ്രകാശന വേദിയില്‍ സംസാരിക്കുകയിരുന്നു ജോണ്‍ബ്രിട്ടാസ്.
‘കണ്ണൂര്‍ ജയിലില്‍ കഴിയവെ ഒപ്പം ഉണ്ടായിരുന്ന മുസ്ലീം തടവുകാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പായ വിരിച്ച് നല്‍കിയ രാഷ്ട്രീയ സൗഹൃദത്തിനുടമയാണ് കെ.ജി.മാരാർ. ഇന്ന് ആ രാഷ്ട്രീയ അന്തരീക്ഷം മാറി. വ്യക്തിപരമായ ആക്ഷേപം ഉയര്‍ത്തിയും കുടുംബങ്ങളെ വലിച്ചിഴച്ചും രാഷ്ട്രീയത്തെ മലീമസമാക്കുകയാണ്. രാഷ്ട്രീയത്തിലെ സൗഹൃദ അന്തരീക്ഷം തിരിച്ചു പിടിക്കണം’- ജോണ്‍ബ്രിട്ടാസ് പറഞ്ഞു.
Read Also : ഡ്രൈവറില്ലാത്ത കെഎസ്ആര്‍ടിസി ബസ് തനിയെ ഉരുണ്ട് വീട്ടുമുറ്റത്ത് പതിച്ചു: അഞ്ചാം തവണയാണ് സംഭവം
ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള പുസ്തക പ്രകാശനം നിര്‍വ്വഹിച്ച ചടങ്ങ് ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ കെ.കെ. ബാലറാം അധ്യക്ഷത വഹിച്ചു. ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു പുസ്തകം പരിചയപ്പെടുത്തി. ബിജെപി ദേശീയ വൈസ്പ്രസിഡന്‍റ് എ.പി അബ്ദുല്ലക്കുട്ടി, ഗ്രന്ഥകര്‍ത്താവ് കെ.കുഞ്ഞിക്കണ്ണന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.വി. രാജേഷ്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി.ശ്രീ കുമാര്‍, ഇന്ത്യാ ബുക്ക്‌സ് എം.ഡി ടി പി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.
Post Your Comments