Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

നടൻ മദ്യപിച്ചെന്ന് പറഞ്ഞത് പൊലീസുകാർ, സമരം എങ്ങനെ നടത്തണമെന്ന് സിപിഎം കോൺഗ്രസിന് പഠിപ്പിക്കേണ്ട : വി.ഡി.സതീശൻ

കേരളത്തിൽ അക്രമസമര പരമ്പരകൾ നടത്തിയവരാണ് കോൺഗ്രസ് സമരത്തെ വിമർശിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു

തിരുവനന്തപുരം : ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രതിഷേധവുമായി നടൻ ജോജു ജോർജ് എത്തിയതിന തുടർന്നുണ്ടായ സംഘർഷം ചർച്ച ചെയ്ത് നിയമസഭ. ജോജു ജോർജിനെ കോൺഗ്രസ് നേതാക്കൾ മദ്യപനായി ചിത്രീകരിച്ചത് ശരിയായില്ലെന്നും അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അന്വേഷിക്കണമെന്നും അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെയാണ് ഇതിനെതിരെ സഭയിൽ വി.ഡി.സതീശൻ പ്രതികരിച്ചത്.

കേരളത്തിൽ അക്രമസമര പരമ്പരകൾ നടത്തിയവരാണ് കോൺഗ്രസ് സമരത്തെ വിമർശിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു. എങ്ങനെ സമരം നടത്തണമെന്ന് കോൺഗ്രസിന് സിപിഎം പഠിപ്പിക്കേണ്ട. കൊച്ചിയിൽ എന്തിന് വേണ്ടിയായിരുന്നു സമരം എന്ന് ജനങ്ങൾ വിലയിരുത്തട്ടെ. എന്ത് സാഹചര്യത്തിലാണ് നടൻ ബഹളമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി അന്വേഷിക്കണം. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് നടൻ മദ്യപിച്ച് ലക്കുകെട്ട് സംസാരിക്കുന്നതായി കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞതെന്നും വി.ഡി.സതീശൻ പറഞ്ഞു.

Read Also  :  ഭക്ഷണത്തിന് വകയില്ല; താലിബാൻ കൊടികുത്തിവാഴുന്ന അഫ്ഗാനിസ്ഥാനിൽ പിഞ്ച് പെൺകുഞ്ഞുങ്ങളെ വൃദ്ധന്മാർ വിവാഹം ചെയ്യുന്നു

എന്നാൽ, സിനിമാ താരത്തെ വഴിതടഞ്ഞതും വണ്ടി അടിച്ചു പൊട്ടിച്ചതും ആരാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലും ചോദിച്ചു. അതിനുശേഷം ജോജു മദ്യപിച്ചതായി കപട പ്രചാരണം നടത്തുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button