കൊച്ചി: മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പൂട്ടിയിട്ടത് രണ്ട് വനിത ഡോക്ടര്‍മാരെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ വനിത ഡോക്ടര്‍മാര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
Read Also : പതിമൂന്നുകാരി മൂന്നു മാസം ഗര്‍ഭിണി: പ്രതിയായ രണ്ടാനച്ഛനെ പൊലീസ് പിടികൂടി
അന്വേഷണ സംഘം ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടു ഭീഷണിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പോക്‌സോ കേസില്‍ കഴിഞ്ഞ മാസം 27 ന് വൈദ്യപരിശോധനക്ക് എത്തിയതായിരുന്നു പെണ്‍കുട്ടി. ആദ്യം ആലുവ താലൂക്ക് ആശുപത്രിയിലാണ് പോലീസ് പെണ്‍കുട്ടിയെ പരിശോധനയ്ക്കായി എത്തിച്ചത്.
എന്നാല്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോവുകയായിരുന്നു. ഉച്ചയ്ക്ക് 12.45 ഓടെ കളമശേരിയില്‍ എത്തി. ഒന്നിന് ആന്റിജന്‍ പരിശോധന നടത്തി. തുടര്‍ന്നു ഗൈനിക്ക് ഒപിയിലെത്താന്‍ നിര്‍ദേശിച്ചു.
എന്നാല്‍ 2.15 വരെ ഒരു പരിശോധനയും നടത്താതെ ആശുപത്രിയില്‍ നിര്‍ത്തിപ്പിച്ചു. മൂന്നിനു മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ എത്തേണ്ടതാണെന്നു കൂടെയുണ്ടായിരുന്ന പോലീസുകാരും പെണ്‍കുട്ടിയുടെ ബന്ധുവും ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. പിന്നീട് രണ്ട് ഡോക്ടര്‍മാരുള്ള മുറിയിലേക്കു വിളിപ്പിച്ചു പൂട്ടിയിടുകയും മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം.
എറണാകുളം നോര്‍ത്ത് വനിത സ്റ്റേഷനിലാണ് പെണ്‍കുട്ടി ഇതു സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം മോന്‍സന്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.
Post Your Comments