Latest NewsNewsInternational

പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രത്തിൽ മോഷണം: ആഭരണങ്ങളും പണവും കവർന്നു

മോഷ്ടാക്കൾ ക്ഷേത്രം മലിനമാക്കിയെന്നും ആരോപണം

കറാച്ചി: പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രത്തിൽ നിന്നും മോഷ്ടാക്കൾ ആഭരണവും പണവും കവർന്നു. പൂട്ട് പൊളിച്ച് കോത്രി ദേവി മാതാ ക്ഷേത്രത്തിൽ കടന്ന അക്രമികൾ ഇരുപത്തയ്യായിരം രൂപയും വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന ആഭരണങ്ങളുമാണ് മോഷ്ടിച്ചത്. ഭണ്ഡാരം തകർത്താണ് പ്രതികൾ പണം മോഷ്ടിച്ചത്.

Also Read:‘കാർബൺ പുറന്തള്ളൽ അവസാനിപ്പിക്കും‘: നരേന്ദ്ര മോദിയുടെ കാലാവസ്ഥാ നയത്തെ അഭിനന്ദിച്ച് ബോറിസ് ജോൺസൺ

ക്ഷേത്രം ശാന്തി ഭഗവാൻ ദാസിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ സമീപത്ത് തന്നെ ഉള്ളവർ ആകാമെന്നാണ് പൊലീസ് പറയുന്നത്. മോഷണത്തിന് ശേഷം പ്രതികൾ ക്ഷേത്രം മലിനമാക്കിയെന്നും ആരോപണമുണ്ട്. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു.

സംഭവത്തിൽ കുറ്റക്കാരായവരെ ഉടൻ പിടികൂടണമെന്ന് മന്ത്രി ധ്യാൻചന്ദ് എസ്രാണി ആവശ്യപ്പെട്ടു. ദീപാവലി ആഘോഷങ്ങൾ അടുത്തിരിക്കുന്ന സമയത്ത് നടന്ന സംഭവം നാടിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button